സംസ്ഥാനത്ത് ഓൺലൈൻ അധ്യയനം തുടങ്ങി; സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഒരാഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്ന പരിഹാരത്തിന് കൂടുതൽ വകുപ്പുകളുടെയും സന്നതെ സംഘടനകളുടെയും ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി ആവർത്തിച്ചു.
തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്സിന് ശേഷം അധ്യാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാൽ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താപ്രഭാതത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഓൺലൈൻ രീതിയിൽ പഠിപ്പിക്കാൻ വിദ്യാഭാസ വകുപ്പ് പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി. സാഹചര്യങ്ങൾ വെല്ലുവിളിയായത് കൊണ്ടാണ് പുതിയ രീതിയെന്നും ഇത് നിലവിലെ പഠന രീതികൾക്ക് ബദലല്ലെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ പഴയ ക്ളാസ്സ്റൂം പഠന രീതിയിലേക്ക് തിരിച്ചു വരുമെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതിക സഹായങ്ങൾ ഇല്ലാത്തവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അധ്യാപകൻ ഈ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികളിലേക്ക് ഓൺലൈൻ ക്ലാസ് എത്തിക്കാൻ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്ന പരിഹാരത്തിന് കൂടുതൽ വകുപ്പുകളുടെയും സന്നതെ സംഘടനകളുടെയും ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി ആവർത്തിച്ചു. വിക്ടേർസ് വഴിയുള്ള ക്ളാസ്സുകൾ വീട്ടിലുള്ള അധ്യാപകരും വിലയിരുത്തണമെന്നും
ഓൺലൈൻ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓൺലൈൻ
ക്ലാസുകളിലെ സംശയങ്ങൾ ഇത്തരത്തിൽ ഓരോ വിദ്യാർഥിക്കും അവരവരുടെ അധ്യാപകരുമായി സംവദിച്ചു സംശയങ്ങൾ തീർക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകി.
ഒരാഴ്ചത്തെ ട്രയലിനു ശേഷം ഭിന്ന ശേഷിയുള്ള വിദ്യാർഥികളുടേതടക്കം ഓൺലൈൻ ക്ലാസ്സിന്റെ കാര്യത്തിൽ തീരുമാനം എടുക്കും.
കോളേജ് സമയമാറ്റം അന്തിമ തീരുമാനം പൊതു താത്പര്യം പരിഗണിച്ച് മാത്രമെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ഒരു തീരുമാനവും സര്ക്കാര് അടിച്ചേൽപ്പിക്കില്ലെന്നും ചര്ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും ജലീൽ പറഞ്ഞു. ചരിത്ര ക്ലാസ് എടുത്ത് മന്ത്രി ജലീൽ കോളേജുകളിലേക്കുള്ള ഓൺലൈനായി പഠനത്തിന് തുടക്കമിട്ടു.
കോളേജുകളിൽ വരാൻ സൗകര്യമുള്ളവർ കോളേജുകളിൽ എത്തി ക്ലസ്സെടുക്കുകയെന്നതാണ് നിലവിലെ തീരുമാനം. എത്ര പേർക്ക് ഓൺലൈൻ ക്ലാസ് പ്രയോഗിഗമാകുന്നുണ്ടെന്ന് അധ്യാപകർ നിരീക്ഷിക്കണം. ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസിന്റെ ലിങ്ക് ഉപയോഗിച്ചും ക്ലാസിന്റെ ഭാഗമാകാം. സമയ മാറ്റത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം. ഈ കാര്യത്തിൽ പൊതുതാല്പര്യം പരിഗണിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
രാവിലെ 8:30 മുതൽ ഉച്ചക്ക് 1:30 വരെ സമയം ക്രമീകരിച്ചാൽ സമയം ലാഭമാണെന്നും എന്നാൽ ചർച്ചയിലൂടെ മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി ആവർത്തിച്ചു. ഒന്നും സർക്കാർ അടിച്ചേല്പിക്കില്ല. വിഷയത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷകർത്തകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം. ചരിത്ര ക്ലാസ് എടുത്തു കൊണ്ട് ജലീൽ കോളേജിലെ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയതു.
കേന്ദ്രീകതമായല്ല കോളേജിലെ ഓൺലൈൻ ക്ലാസുകൾ. ഓരോരോ കോളേജുകളിലെ അദ്ധ്യാപകർ അവരവരുടെ വിദ്യാർഥികളെ ഓൺലൈൻ ആയി പഠിപ്പിക്കുന്നതാണ് രീതി. ഇതിനായി പുതിയ സമയക്രമത്തിൽ ടൈം ടേബിൾ തയ്യാറാകും