വാഹനാപകടം; ഇന്ത്യയില്‍ നിന്ന് മടങ്ങിയ 12 കുടിയേറ്റ തൊഴിലാളികള്‍ നേപ്പാളില്‍ മരിച്ചു
ഇവര്‍ സഞ്ചരിച്ച വാഹനം ഒരു ട്രക്കുമായി ഇടിക്കുകയായിരുന്നു. 33 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ന്യൂഡൽഹി : നേപ്പാളില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 12 പേര് മരിച്ചു. നേപ്പാളിലെ ബാങ്കേ ജില്ലയിയില്‍ വച്ചാണ് അപകടം നടന്നത്. മുപ്പത്തിമൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വദേശത്തേക്ക് മടങ്ങിയവരാണ് ഇവര്‍.
പതിനൊന്ന് പേര് സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ബെഹ്രി ആശുപത്രിയിലേക്ക് മാറ്റി.