അതിർത്തിയിലെ സംഘർഷം: ചൈനക്കെതിരെ ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക
ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കുമെന്നും മൈക്ക് പോംപിയോ അറിയിച്ചു.
ന്യൂയോർക്ക്: ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക. ഏഷ്യയിലെ പ്രധാനികളായ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്ം അമേരിക്ക നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.
ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കുമെന്നും മൈക്ക് പോംപിയോ അറിയിച്ചു. ചൈനീസ് ഭീഷണി നേരിടാൻ സാധ്യമായതെല്ലാം അമേരിക്ക ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അതിർത്തി മറികടക്കാനും മുന്നേറാനും ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ദീർഘകാലമായുള്ള ഈ ശ്രമത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ രൂപപ്പെട്ട സംഘർഷമെന്നും മൈക്ക് പോംപിയോ പറയുന്നു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.