തിരൂര്‍ : മദ്യലഹരിയില്‍ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഏഴൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജിയാണ് (70) കൊല്ലപ്പെട്ടത്. ഇളയമകന് അബൂബക്കര്‍ സിദ്ദിഖാണ്(27) അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടിലെത്തുന്ന അബൂബക്കര്‍ സിദ്ദിഖിനെ മുഹമ്മദ് ഹാജി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ മകന് പിതാവിനെ മര്‍ദ്ദിക്കുകയും തള്ളിയിടുകയുമായിരുന്നു. അക്രമാസക്തനായ അബൂബക്കര്‍ സിദ്ദിഖിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. അവശനിലയിലായ മുഹമ്മദ് ഹാജിയെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അബൂബക്കര്‍ സിദ്ധിഖ് നിര്‍മ്മാണത്തൊഴിലാളിയാണ്. ആയിഷയാണ് മുഹമ്മദ് ഹാജിയുടെ ഭാര്യ. മറ്റുമക്കള്‍: മറിയാമു, ഫാത്തിമ, മുജീബ്.