ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലും കൊവിഡ് സ്ഥികരീകരിച്ച മന്ത്രി പങ്കെടുത്തിരുന്നു.
മന്ത്രിയുടെ ഭാര്യയെ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുകയാണ്. ഇയാള്‍ക്ക് ഭാര്യയില്‍നിന്നാണ് കൊവിഡ് പകര്‍ന്നതെന്നാണ് സൂചന. മന്ത്രിമാര്‍ അവരവരുടെ ഔദ്യോഗിക വസതിയിലായിരിക്കും ക്വാറന്റൈനില്‍ കഴിയുക. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നിലെ മന്ത്രിയുടെ വസതിയിലെ 41 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.
സംസ്ഥാനത്ത് പുതുതായി 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 749 ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ 8000 ലേരെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരുദിവസം 8000 ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.