കാഞ്ഞങ്ങാട്: കോവിഡ് -19 കൊറോണ വൈറസിനെതിരെ പോരാടുന്ന സര്‍ക്കാരിനും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരവ് അര്‍പ്പിച്ച് ബ്രഷ്റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് ജില്ലാ കമ്മറ്റി. കാഞ്ഞങ്ങാട് നഗരസഭയുടെ കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് കെട്ടിട ചുവരില്‍ വരച്ച ‘ചിത്രാദരം’ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശൻ നാടിന് സമര്‍പ്പിച്ചു. ബസ്സ്റ്റാന്റിന്റെ പ്രവേശന കവാടത്തിലെ ചുവരില്‍ 20 അടി വീതിയിലും 40 അടി ഉയരത്തിലുമായി അസോസിയേഷന് പ്രവര്‍ത്തകരായ 40 കലാകാരന്മാര് നാലു ദിവസങ്ങളായിട്ടാണ് ചിത്രാദരം പുര്‍ത്തിയാക്കിയത്.
കേരളത്തിലെ 14 ജില്ലകള്‍, കോവിഡ് പ്രതിരോധ ക്യാപ്റ്റന്‍ മുഖ്യമന്ത്രി പിണറയി വിജയൻ , ജില്ലാകലക്ടര്‍, സജിത്ത് ബാബു ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് സേന , ഫയര്‍ സര്‍വീസ് എന്നിവരുടെ ചിത്രങ്ങള്‍ 8000 സ്ക്വയര്‍ ഫിറ്റ് വിസ്തൃതിയുള്ള ചുവരില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കാല്‍ലക്ഷം രൂപയുടെ പെയിന്റും ബ്രഷും കലാകാരന്മാരുടെ അധ്വാനവുമാണ് ഇതിനായി ചെലവിട്ടത്. ചിത്രാദരത്തിന്റെ ചെലവ് വഹിച്ചത് കാഞ്ഞങ്ങട്ടെ സ്വകാര്യ സ്ഥപനമാണ് . പല്ലവനാരായണന്‍ അധ്യക്ഷനായി. മികച്ച നഴ്സിനുള്ള ജില്ലാ അവാര്‍ഡ് ജേതാവും ആര് ആര് ടി ഹെഡ് നേഴ്സുമായ ഷീജ, കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്സ് ഓഫീസര്‍ കെ വി പ്രഭാകരന്, ഇ പ്ലാനറ്റ് മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ്, അസ്കര്‍ ആലി, മധു ശില്‍പ്പി നീലേശ്വരം എന്നിവര്‍ സംസാരിച്ചു. ചിത്രരേഖ അശോകന് സ്വാഗതവും വരദ നാരായണന് നന്ദിയും പറഞ്ഞു.