മുംബൈ: സാമൂഹിക അകലം കാറ്റില്‍പറത്തി കോവിഡ് രോഗത്തില്‍ നിന്ന് മുക്തിനേടിയ കോണ്‍ഗ്രസ് നേതാവിന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മുംബൈയിലാണ് സംഭവം. രോഗം ഭേദമായ ശേഷം വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിന് അഭിവാദ്യമര്‍പ്പിക്കാനായി നൂറുകണക്കിന് പേരാണ് ശനിയാഴ്ച രാത്രി നേതാവിെന്റ വീട്ടുമുറ്റത്ത് തടിച്ചുകൂടിയത്. ഡ്രംസ് കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി കൂടിയായ ചന്ദ്രകാന്തിനെ അഭിവാദ്യം ചെയ്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിനിന്ന് നേതാവിനെ സീകരിച്ചു ,ഇതോടെ മുംബൈയിൽ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ് .