തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ആദ്യ എട്ടുമാസം മികച്ചതായിരുന്നു. ഉപദേശകവൃന്ദങ്ങള്‍ ഏറെയുണ്ട്. ഇപ്പോള്‍ സൈബര്‍ പരിചാരകരും സര്‍ക്കാരിനുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ട്. രാഷ്ട്രീയപ്രവേശനത്തില്‍ ഉചിതസമയത്ത് തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്നലെ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഫിസിലെത്തിയ ജേക്കബ് തോമസ് ഓഫിസിനുളളിലെ തറയിലാണ് ഇന്നലെ രാത്രി ഉറങ്ങിയെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ജീവനക്കാര്‍ നല്കിയ യാത്രയയപ്പ് പോലും ഒഴിവാക്കിയാണ് ജേക്കബ്തോമസ് പടിയിറങ്ങുന്നത്.