സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളത്തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും പിന്നീടുള്ള 24 മണിക്കൂറില്ചുഴലിക്കാറ്റുമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം മുന്നില്‍ കണ്ട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക് എത്തും.പ്രതീക്ഷിക്കപ്പെട്ടപോലെ നാളെത്തന്നെ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായിട്ടാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.