ന്യൂഡല്‍ഹി: പെട്രോളും സിഎന്‍ജിയും ഇനി വീട്ടില്‍ എത്തിച്ച് തന്നാലോ? വിശ്വാസം വരുന്നിലേ? സംഭവം സത്യമാണ്. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.
പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് ക്ഷാമം ഉണ്ടാകാതിരിയ്ക്കാന്‍ ഈ പുതിയ നടപടി സഹായകരമാകും. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിതരണം ആരംഭിച്ചിരുന്നു.
ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്ത് ഇന്ധന ഡിമാന്‍ഡ് ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞിരുന്നു. 70 ശതമാനത്തില്‍ അധികമായിരുന്നു ഇടിവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പെട്രോള്‍ ആവശ്യകതയില്‍ 47 ശതമാനവും ഡീസല്‍ ആവശ്യകതയില്‍ 35 ശതമാനവും ഇടിവുണ്ടായിരുന്നു.രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ ഉടനീളം മൊബൈല്‍ പെട്രോള്‍ പമ്ബുകള്‍ ഉത്പാദിപ്പിച്ച് വില്‍പ്പന ആരംഭിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.