കോഴിക്കോട്: കൊവിഡ് കാലത്ത് ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. കൊവിഡ് കാലത്ത് കമ്പനി പ്രതിസന്ധിയിലാണെന്ന് കാണിച്ച് തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
കമ്പനി ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഈ സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ്, തൊഴിലാളികളുടെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും നോട്ടീസില്‍ പറയുന്നു.
പതിനായിരത്തില്‍ കൂടുതലോ ഇരുപതിനായിരത്തില്‍ കുറവോ ശമ്പളം ഉള്ളവര്‍ക്ക് പതിനായിരം രൂപയ്ക്ക് മുകളില്‍ ഉള്ള തുക കുറയ്ക്കും. (ഉദാഹരണത്തിന് 17000 രൂപയുള്ളവര്‍ക്ക് 7000 കുറച്ച് 10000 ആക്കും)
ഇരുപതിനായിരത്തില്‍ കൂടുതല്‍ ശമ്പളം ഉള്ള ജീവനക്കാരില്‍ നിന്ന് 50 ശതമാനം ശമ്പളവും പിടിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയില്‍ തുക തിരിച്ചുനല്‍കുമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം കെ എം സി സി പത്രം ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നത് ,ഗൾഫിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ ചന്ദ്രിക ദിനപത്രത്തെയും ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപെട്ട് ‘പച്ചകതിര് ചന്ദ്രിക 23’ എന്ന വഹട്സപ്പ് ഗ്രുപ്പിലാണ് ജീവനക്കാർ പരിഹാസ രൂപത്തിൽ ആവശ്യം ഉയർത്തിയിരിക്കുന്നത് , പാർട്ടി പ്രവർത്തകർ പത്രം വാങ്ങിച്ചാൽ തീരുന്ന സാമ്പത്തികപ്രതിസന്ധി മാത്രമാണ് ചന്ദ്രിക ഉള്ളതന്നും ജീവനക്കാർ പറയുന്നു, മാസങ്ങൾക്കുമുമ്പ് ചന്ദ്രിക പത്രത്തിനു വേണ്ടി വരിക്കാരെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും അപ്പാടെ പരാജയപ്പെട്ടെന്നും ഇവർ ഗ്രൂപ്പിൽ വെളിപ്പെടുത്തി ,
ഇതിന് കാരണം നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണെന്നും ജീവനക്കാർ ആരോപിക്കുന്നു, ശമ്പളം വെട്ടിക്കുറച്ചാൽ പരസ്യമായി രംഗത്ത് വരുമെന്നും കള്ളപ്പണം വെളുപ്പിച്ച വിഷയത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരുമെന്നാണ് ചില ജീവനക്കാർ നേതാക്കളെ അറിയിച്ചത്. ഇതിന്റെ സ്ക്രീൻ ഷോർട്സും ഗ്രൂപ്പിൽ ഇവർ പങ്കുവെച്ചു , ഇത്തരത്തിൽ വെളുപ്പിച്ച പണത്തിന് പകുതിയെങ്കിലും ജീവനക്കാർക്കു വേണ്ടി ചിലവഴിച്ചിരുനെക്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും ഇവർ പരിഹാസരൂപേണ പറയുന്നു,
എന്നാൽ പാലാരിവട്ടം പാലം അഴിമതിയില്‍ ലഭിച്ച തുക ലീഗ്, മുഖപത്രമായ ചന്ദ്രികയിലൂടെ വെളുപ്പിച്ചുവെന്ന വിഷയത്തില്‍ ലീഗിന്റെ മുന്‍ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസും വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്. തനിക്കെതിരെയുള്ള കേസ് ലീഗിലെ ചില നേതാക്കൾ പണം നൽകി ഉണ്ടക്കിയതെണെന്ന് പറയാൻ പരാതിക്കാരനെ ഇബ്രാഹിംകുഞ്ഞ് സമീപിച്ചതായും വിജിലൻസിൽ പരാതിയുണ്ട്,
അതേസമയം പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും ഇബ്രാഹിംകുഞ്ഞ് പറയുന്നു,ഒരു മന്ത്രിയായിരുന്ന നേതാവിനെ ഭീഷണിപ്പെടുത്താൻ സാധിക്കുമോ എന്നാണ് ബഹുജനം ചോദിക്കുന്നത് ,എന്നാൽ ഇത്തരം അഴിമതി വിഷയങ്ങൾ ഉയർത്തി ലീഗിന് വേട്ടയാടാൻ ശ്രമിക്കേണ്ടന്നും നേതാക്കളല്ല ലീഗെന്നും സിഎച്ച് പറഞ്ഞതായും അണികൾ ഉയർത്തിക്കാട്ടുന്നു.