കാസർകോട് : കോവിഡ് വ്യാപന കാലത്ത് മറ്റു പകര്‍ച്ചവ്യാധികളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത കാണിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലയില്‍ ഇടവിട്ട് ലഭിക്കുന്ന വേനല്‍ മഴ മൂലം മലയോരമേഖലകളില്‍ ഡെങ്കിപ്പനി വ്യാപനം മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കും. ഈ കാലയളവില്‍ ഡെങ്കുപനിയുടെ 50 സ്ഥിരീകരിക്കപ്പെട്ട കേസുകളും 832 സംശ യാസ്പദ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ വീടും പരിസരപ്രദേശങ്ങളും ശുചീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പൂര്‍ണമായി \ടപ്പാക്കണം. ഇന്ന് (മെയ് 31) പൂര്‍ണമായും കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുവന്‍ ആളുകളും ഏര്‍പ്പെടണം. റബ്ബര്‍ -കവുങ്ങ് തോട്ടങ്ങള്‍ ശുചീകരിക്കാനും ഉറവിടനശീകരണം നടത്താനും ശ്രദ്ധിക്കണം.
ലോക്ക് ഡൗണ്‍ കാലയളവില്‍ അടഞ്ഞ് കിടന്നിരുന്ന സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിടനശീകരണം കാര്യ ക്ഷമമായി നടത്തണം. തൊഴില്‍ സ്ഥലങ്ങളില്‍ സാമൂഹിക അകലം പാ ലിക്കുമ്പോള്‍ തന്നെ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കൊതുകിന്റെ കടിയേല്‍ക്കാതെയും ശ്രദ്ധിക്കണം. മഴക്കാല രോഗങ്ങളുടെ വര്‍ധ\വ് ആശുപത്രികളില്‍ തിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇത് കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശത്തിന് തടസമാകുമെന്നതിനാല്‍ പകര്‍ച്ചവ്യാധി പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.