മാസ്ക് ധരിക്കാത്തതിന് പിഴ:
ജില്ലയില്‍ 197 പേര്‍ക്കെതിരെ കേസെടുത്തു
കാസർകോട് : മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ഇന്നലെ (മെയ് 29) 197 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3748 ആയി.
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2538 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3200 പേരെ അറസ്റ്റ് ചെയ്തു. 1086 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ മാത്രം (മെയ് 29 ) 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം-1, കാസര്‍കോട് – 3, ആദൂര്‍ – 1 ബേഡകം – 1, മേല്‍പ്പറമ്പ്-1, ബേക്കല്‍ – 3, നിലേശ്വരം-1, ചന്തേര-2, ചീമേനി- 2 , വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍- 1, രാജപുരം -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 24 പേരെ അറസ്റ്റ് ചെയ്തു. 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.