നീരീക്ഷണത്തിന് പോലീസിനൊപ്പം വോളണ്ടിയര്‍മാരുണ്ട് 277 സന്നദ്ധ പ്രവൃത്തകരെയാണ് ജില്ലയിലെ പോലീസ് സ്റ്റേഷന് പരിധികളില്‍ പോലീസ് വളണ്ടിയര്‍മാരായി നിയോഗിച്ചത്.
കാസർകോട് : കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ പോലീസ് വളണ്ടിയര്‍ സംവിധാനം ജില്ലയിലും ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യ സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് വനിതാ വോളണ്ടിയര്‍മാരുള്‍പ്പെടെ 277 സന്നദ്ധ പ്രവൃത്തകരെയാണ് ജില്ലയിലെ പോലീസ് സ്റ്റേഷന് പരിധികളില്‍ പോലീസ് വളണ്ടിയര്‍മാരായി നിയോഗിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയാലാണ് രണ്ട് വനിതാ പോലീസ് വോളണ്ടിയര്‍മാരുമുള്ളത്. പോലീസ് വോളണ്ടിയര്‍മാരായി നിയോഗിക്കുന്നതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി പി എസ് സാബു ഇവര്‍ക്ക് ആം ബാന്‍ഡ് നല്കി.
പോലീസ് വോളണ്ടിയേഴ്സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ നീലനിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മ്മിച്ച ആം ബാന്‍ഡ് ധരിച്ചാണ് ഇവര്‍ പോലീസിനൊപ്പം സേവനത്തിറങ്ങുക.
നിരീക്ഷിക്കാന്‍ പോലീസ് വോളണ്ടിയര്‍മാരുണ്ട്
വീടുകളില്‍ റൂം ക്വാറന്റൈന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി പേലീസിനൊപ്പം ഇനി പോലീസ് വോളണ്ടിയര്‍മാരുമുണ്ടാകും. ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ വയോധികരെ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമ പ്രവൃത്തനങ്ങള്‍ക്ക് ഇവര്‍ മുന്‍കൈ എടുക്കുകയും ചെയ്യും. ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും പോലീസിനൊപ്പം സേവനത്തിന് വോളണ്ടിയര്‍മാരുമുണ്ടാകും.