സംസ്ഥാനത്ത് പുതുതായി 62 പേര്‍ക്ക് കൊവിഡ് ,കാസര്‍കോട് 4
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ തൊടുപുഴ സ്വദേശിയാണ് മരണപ്പെട്ടത്.