കവര്‍ച്ചാ ശ്രമം: തലയ്ക്കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടു
പാലക്കാട് : അജ്ഞാതന്റെ ആക്രമണത്തില്‍ തലയ്ക്കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടു. കഞ്ചിക്കോട് ലേഡിസ് ഹോസ്റ്റലിലെ വാച്ചര്‍ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകന് പി എം ജോണ്‍ (71) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടോടെ ഹോസ്റ്റല്‍ വളപ്പില്‍ കയറിയ ആള് കമ്പി വടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ മരിച്ചു.
പാലക്കാട് ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. കവര്‍ച്ച ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ അടിയേറ്റിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു.