കേരളത്തില്‍ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശി മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട സ്വദേശി ജോഷി (65) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണം എട്ടായി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോഷി പുലര്‍ച്ചെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു.
അബുദാബിയില്‍ നിന്ന് ഈ മാസം 11-നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കടുത്ത പ്രമേഹരോഗിയായിരുന്നു.
മെയ് 18 മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 27-ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹവും അമിതവണ്ണവും മൂലമാണ് അദ്ദേഹത്തിന്റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.