ബി എൻ സിയിലെ മാധ്യമപ്രവർത്തകരെ കണ്ട നഗരസഭയിലെ ലീഗ് ഭരണസമിതി ഭയന്നുവിറച്ചു. ബുർഹാൻ തളങ്കരക്ക് വേണ്ടി മാത്രം കൗൺസിൽ ചെലവഴിച്ചത് 27 മിനിറ്റ്, പേടിച്ചുവിറച്ചതിൽ വമ്പൻ അഡ്വ: മുനീറും ചെയർപേഴ്സണ് ബീ ഫാത്തിമയും. നാണക്കേടിന്റെ പടുകുഴിയിൽ ലീഗ് ഭരണസമിതി.
കാസർകോട്: കഴിഞ്ഞ നാലുവർഷമായി നഗരസഭ കൗൺസിൽ യോഗങ്ങൾ റിപ്പോർട്ട് ചെയുന്ന ബി എൻ സിയിലെ മാധ്യമപ്രവർത്തകരെ തടയാനുള്ള ഭരണസമിതിയുടെ ശ്രമം വിഫലമായി, നഗരസഭ കൗൺസിൽ യോഗം ചേരുന്നതിന് മുമ്പായി ഡിഡി വിവാദത്തിൽ ആരോപണവിധേയായ ചെയർപേഴ്സൺ ബീഫാത്തിമ പ്രസ്ക്ലബ്ബ് അംഗങ്ങൾ മാത്രം വാർത്ത റിപ്പോർട്ട് ചെയ്താൽ മതിയെന്നും മറ്റുള്ളവർ മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ബിഎൻസി വാർത്ത റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി തന്നിൽ അധിഷ്ഠിതമായ വിവേചനാധികാരം ചയർ പേഴ്സൻ ബി ഫാത്തിമ ഉപയോഗപ്പെടുത്തുകയായിരുന്നു,
നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരത്തിൽപ്പെടുന്നു വിഷയമായതിനാൽ ബി എൻ സിയിലെ മാധ്യമപ്രവർത്തകർ ഗാലറിയിലേക്ക് മാറി.എന്നാൽ ഭരണസമിതിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം എണീറ്റത് നഗരസഭയിൽ ബഹളത്തിന് കാരണമായി. ഇതോടെ 27 മിനിറ്റ് ആണ് നഗരസഭ ബിഎൻസിക്കായി ചെലവഴിച്ചത് ,ബി എൻ സി നഗരസഭയുടെ അഴിമതി തുറന്നുകാട്ടിയതി ന്റെ വൈക്ലബ്യം ലീഗ് ഭരണസമിതിയുടെ മുഖത്ത് കാണാമായിരുന്നു, ചാല സ്വദേശിനി ഫാത്തിമക്ക് അനുവദിച്ച 25000 രൂപയുടെ ഡിഡി കള്ള ഒപ്പിട്ട് വാങ്ങിച്ച് മറ്റൊരു ഫാത്തിമ കൈപ്പറ്റുകയും ഇത് വിജിലൻസ് കേസ് ആയതോടെ ബാങ്കിൽ നിന്നും പണമായി മാറാൻ സാധിക്കാതെ തിരികെ നഗരസഭയയിൽ എത്തിച്ചതും ബിഎൻസി പുറത്തു കൊണ്ടുവന്നിരുന്നു, കള്ള ഒപ്പിട്ട് ആരോ വാങ്ങിച്ചു പോയന്ന് പറഞ്ഞ ഡി ഡിയാണ് നഗരസഭയിൽ തിരികെയെത്തിയത്, ഇത് തിരികെ കൊണ്ടുവന്ന ആളാണ് മോഷണം നടത്തിയതെന്ന് ബിഎൻസി വ്യക്തമാക്കിയതും. ഒന്നരലക്ഷം രൂപയുടെ പാൻപരാഗ് മോഷണത്തിലും കാസർകോട് ടൗൺഹാളിലെ 200 കസേര മോഷണം പോയതും അടക്കം നിരവധി മോഷണങ്ങളാണ് ബിഎൻസി പുറത്തുകൊണ്ടുവന്നത് , ഇതൊക്കെ ചെയർപേഴ്ന്റെ പ്രതികാര നടപടികൾക്ക് കാരണമായി, മാത്രമല്ല ഇന്ന് ചെയർപേഴ്സൺ ഡ്രൈവർ വിവാദവും ലീഗിലെ തമ്മിൽതല്ലും കൗൺസിലിൽ ചർച്ചയാകുമ്പോൾ ബി എൻ സിയെ ഒഴിവെക്കണ്ടത് ഭരണസമിതിക്ക് നിർബന്ധമായിരുന്നു .
ഇതിനിടയിൽ ലീഗ് അംഗങ്ങൾക്ക് വിപ്പ് നൽകിയതും മറ്റൊരു നാണക്കേടായി മാറിയിരുന്നു, ഇത്തരം കാര്യങ്ങൾ മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യില്ലെന്ന ധാരണയിൽ ബിഎൻസി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുമെന്നുള്ള പേടിയിലാണ് നഗരസഭ ഭരണ സമിതി ഇത്തരം നിലപാട് സ്വീകരിച്ചത് , ഇത് നേരത്തെ മുന്നിൽ കണ്ട ബി എൻസി ക്യാമറ തുടങ്ങിയ കാര്യങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകനു വേണ്ടി നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിന് മുൻമ്പ് 27 മിനിറ്റ് ചെലവഴിക്കുന്നത്, പ്രതിപക്ഷവും ഭരണസമിതിയിലെ എട്ട് അംഗങ്ങൾ ഒഴിച്ചു മറ്റുള്ളവർ ബി എൻ സി യുടെ സാന്നിധ്യം ഭയപ്പാടോടെയാണ് കണ്ടത്, ഭയംകൊണ്ട് ഭരണസമിതിയിലെ പലരുടെയും വാക്കുകൾ പതറി പോകുന്നതും യോഗത്തിൽ കൗതുകമായി. മെസ്സി ആളില്ലാത്ത പോസ്റ്റിലേക്കണ് ഗോളടിച്ചതെന്ന അഡ്വക്കേറ്റ് മുനീറിന്റെ ഉപമ പൊട്ടിയതും താൻ ഞായറാഴ്ച വക്കീൽ ആണെന്നും ബോളൻ(മണ്ടൻ) ആണെന്ന് സ്വയം പ്രഖ്യാപിച്ചതും പ്രതിപക്ഷം ഏറ്റുപിടിച്ചു, ഏറെ വൈകിയാണ് പിന്നീട് സഭ ആരംഭിച്ചത്. ഗ്യാലറിയിൽ ഇരുന്നു കൃത്യമായി സഭാനടപടികൾ വീക്ഷിക്കുകയും അവസാനം വരെ നിൽക്കുകയും ചെയ്താണ് ബിഎൻസി മാധ്യമപ്രവർത്തകർ മടങ്ങിയത്.