കാസർകോട്: കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാസർകോട് നഗരസഭയിൽ പുകയുന്ന നഗരസഭ ചെയർപേഴ്സൺ ഡ്രൈവർ വിവാദം ലീഗിനെ രണ്ട് തട്ടിലാക്കി. കാസർകോട് നഗരസഭയുടെ ഭരണപരമായ കാര്യങ്ങളിൽ ഡ്രൈവർ ഇടപെടുന്നുവെന്നും സർക്കാർ ഔദ്യോഗിക കമ്പ്യൂട്ടറിൻറെ പാസ്സ്വേർഡ് പോലും കൈകാര്യം ചെയ്യുന്നതും ഭരണപരമായ തീരുമാനങ്ങളെടുക്കുന്നത് ഡ്രൈവർ ആണെന്നുമെന്നാണ് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ പോലും ഡ്രൈവർ ഇടപെട്ടുവെന്നാണ് ഇവർ ആരോപിക്കുന്നത്.
കഴിഞ്ഞ 18 വർഷങ്ങളായി ദിവസ വേതനക്കാരനായി ജോലി ചെയ്യുന്ന ഡ്രൈവർ ഇദ്ദേഹത്തിൻറെ കാലാവധി നീട്ടി നൽകാൻ അപേക്ഷ നൽകിയപ്പോഴാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഡ്രൈവറുടെ കാലാവധി നീട്ടിനൽകാൻ സാധിക്കില്ലെന്നും ഇത്തരം നാണംകെട്ട പ്രവണതകൾ ലീഗ് പാർട്ടിക്ക് ഭൂഷണമല്ലന്ന് അംഗങ്ങൾ തന്നെ അറിയിച്ചപ്പോൾ പാർട്ടിയിൽ നിന്നും നീക്കം ചെയ്യുമെന്നാണ് ലീഗ് നേതാവ് ഭീഷണിപെടുത്തിയത് നേരത്തെ ഈ നേതാവ് ജനതാദളിൽ പ്രവർത്തിച്ചു ഒരു തെരഞ്ഞെടുപ്പ് കാലയളവിൽ ലീഗിലേക്ക് കുടിയേറിയതാണ്, എന്നാൽ ചെയർപേഴ്സൺ ഇദ്ദേഹത്തെ തുടരാൻ അനുവദിക്കണമന്ന് നിർബന്ധം പിടിച്ചപ്പോൾ കഴിഞ്ഞ മാസം നടത്താനിരുന്ന കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തുകയും ലീഗ് അംഗങ്ങളുടെ കൂറുമാറ്റം ഭയന്ന് കൗൺസിൽ യോഗം ഇന്ന് 28 ആം തീയതിലേക്ക് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വക്കീൽ നേതാവ് ഇടപെട്ട് നഗരസഭയിൽ നിരവധി അനൗദ്യോഗിക പാർട്ടി യോഗങ്ങള് നടത്തിയെങ്കിലും ചെയർപേഴ്സണ് ഡ്രൈവർ വിവാദത്തിന് അനുകൂലമായി നിൽക്കാൻ ലീഗിലേ എട്ട് അംഗങ്ങൾ തയ്യാറായില്ല. തുടർന്നാണ് അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള തീരുമാനത്തിൽ മുൻസിപ്പൽ ലീഗ് നേതൃത്വം എത്തിയത്,
ഇതോടെ വിപ്പ് ലംഘിക്കാൻ തന്നെയായിരുന്നു എട്ടോളം വരുന്ന ലീഗ് അംഗങ്ങളുടെ തീരുമാനം, അംഗങ്ങൾ കടുത്ത നിലപാട് തുടർന്നതോടെ ഇന്നലെ വൈകിട്ട് നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിമിന്റെ ഡ്രൈവർ രാജിവെച്ചതായി അറിയിക്കുകയായിരുന്നു, തുടർന്ന് ഇന്ന് നടന്ന കൗണ്സില് യോഗ അജണ്ടയിൽ അഞ്ചാമതായി വച്ചിരുന്ന ഡ്രൈവർ വിഷയം ഒഴിവാക്കിയണ് ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ വായിച്ചത് . ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്യുകയും അജണ്ട റദ്ദാക്കിയതിന്റെ കാരണവും രാജി വച്ചതിന്റെ രഹസ്യങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് അഡ്വക്കേറ്റ് മുനീർ ചെയർപേഴ്സന്റെ ഡ്രൈവർ പാൻപരാഗ് വിവാദത്തിൽ ഉൾപ്പെട്ടു എന്ന വാദം കോൺസിലിനെ അറിയിച്ചത്, അതേസമയം കൗൺസിലിൽ ഹെൽത്ത് സൂപ്പർവൈസർ ദാമോദരൻ ഒന്നര ലക്ഷം രൂപയോളം വിലവരുന്ന പാൻപരാഗ് ഒരാൾക്ക് കടത്താൻ സാധിക്കില്ലെന്നും ഇതിന് ഓഫീസിലുള്ള മറ്റുള്ളവരുടെ പിന്തുണ ലഭിച്ചിട്ടുണ്ടാകുമേന്ന് പറഞ്ഞത് ഭരണസമിതിയെ കൂടുതൽ പ്രതിസന്ധിയിലാക്കി, മാത്രമല്ല നഗരസഭയിലെ മോഷണം പോയ എല്ലാ വസ്തുക്കളെ കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ അഡ്വക്കേറ്റ് മുനീർ എതിർ ശബ്ദമായി വന്നത് കള്ളൻ കപ്പലിൽ എന്നതിന് തെളിവായി മാറി.
കാസർകോട് നഗരസഭയിൽ നിന്നും മോഷണം പോയ മറ്റു വസ്തുക്കളെ ലഹരിവസ്തുക്കളുമയി കൂട്ടിയോജിപ്പിക്കണ്ടെന്നും മുനീർ കൂട്ടിച്ചേർത്തു, അതേസമയം ഡ്രൈവർക്കെതിരെ ലീഗ് നേതാക്കൾ തന്നെ മുന്നോട്ടുവന്നത് ലീഗിനെ തലവേദനയായി മാറിയിരിക്കുകയാണ്, എന്തിനാണ് ലീഗ് നേതാക്കൾ ഡ്രൈവറെ ഭയക്കുന്നതന്നും മടിയിൽ കനമുള്ളവർ പാർട്ടിയിൽ ഉണ്ടാവാൻ പാടില്ല എന്നുള്ളതണ് ഇവരുടെ നിലപാട്, അവിശുദ്ധ ബന്ധങ്ങൾക്ക് പാർട്ടിയെ മറയക്കരുതെന്നും സർക്കാരിൻറെ ഔദ്യോഗിക വാഹനങ്ങൾ ഇത്തരം കാര്യങ്ങൾക്ക് ദുരുപയോഗപ്പെടുതെരുതെന്നും ഇവർ ഓർമിപ്പിച്ചു.
അതേസമയം കൗൺസിൽ യോഗത്തിന് മുന്നോടിയായി ചേർന്ന പാർട്ടി യോഗത്തിൽ കാസർകോട് നഗരസഭ മുസ്ലിം ലീഗ് നടത്തിയ അഴിമതികളും മറ്റു തട്ടിപ്പുകളും പുറത്തുകൊണ്ടുവന്ന ബിഎൻ സി മലയാളം ചാനൽ പ്രവർത്തകരെ പാഠം പഠിപ്പിക്കണമെന്ന് അഡ്വക്കേറ്റ് മുനീർ ലീഗ് നേതാക്കളുട് ആവശ്യപ്പെട്ടു. പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലന്നും മുതിർന്ന നേതാക്കൾ സമരത്തിന് ഇറങ്ങണമെന്നും ലീഗിൽ നിന്നും ബിഎൻസിയെ സഹായിക്കുന്നു നേതാക്കളെ പുറത്താക്കണമെന്ന് നേരത്തെ ഭവന പദ്ധതിയിൽ കൈക്കൂലി ആരോപണവിധേയനായ കുമാരി നെയിമുനിസ ചർച്ചയിൽ ആവശ്യപ്പെട്ടത് മുസ്ലിംലീഗ് അംഗങ്ങൾക്കിടയിൽ ചിരിപടർത്തി.