ആരോഗ്യ സുരക്ഷയുടെ ആത്മവിശ്വാസം പകര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തി
കാസർകോട് : പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് വ്യാപന സാധ്യത തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതിപ്പിക്കാന്‍ വിപുലമായ സംവിധാനമാണ് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഒരുക്കിയത്. പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം രണ്ടുവിധം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയും കുട്ടികളുടെ ആരോഗ്യ പരിശോധന സാമൂഹിക അകലം പാലിക്കാനുള്ള മുന്‍കരുതല്‍, ശുചീകരണ മേല്‍നോട്ടം എന്നിവ നിര്‍വഹിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷാ കേന്ദ്രത്തില്‍ എത്തി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ ഉപദേശം നല്കിയ അദ്ദേഹം പനി പരിശോധനയ്ക്കു മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവും നേതൃത്വവും നല്കി. കൃത്യമായ ആസൂത്രണത്തോടെ നടക്കുന്ന പരീക്ഷാ നടത്തിപ്പിലുടെ കുട്ടികളുടെ ആരോഗ്യ സുരക്ഷാ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ പറ്റിയതായി ഡി എം ഒ അറിയിച്ചു.