അമിതവില ഈടാക്കിയ 44 കോഴിക്കടകള്‍ക്കെതിരെ നടപടി
ജില്ലാ സപ്ലൈ ഓഫീസറുടേയും ജില്ലാ ലീഗല്‍ മെട്രോളജി ടൗപ്യൂട്ടി കണ്ട്രോളറുടെയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയിലെ വിവിധ കോഴികടകളില്‍ നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു.
കാസർകോട് : ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മറികടന്ന് അമിത വില ഈടാക്കിയ 44 കോഴിക്ക ടകള്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടേയും ജില്ലാ ലീഗല്‍ മെട്രോളജി ടൗപ്യൂട്ടി കണ്ട്രോളറുടെയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയിലെ വിവിധ കോഴികടകളില്‍ നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കടകള്‍ക്ക് നോട്ടീസ് നല്‍കാനും ചുരുങ്ങിയത് 5000 രൂപ പിഴ ഈടാക്കാനും കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍എ ഡി എം എന്‍ ദേവീദാസ് ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് ശ്രീനിവാസ പി തുടങ്ങിയവര്‍ പങ്കെടുത്തു.