രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ളവരെ വീട്ടുമുറി നിരീക്ഷണത്തിലേക്ക് അയക്കും
എഴ് ദിവസത്തെ സ്ഥാപന നിരിക്ഷണം പൂര്‍ത്തിയാക്കിയ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത ജില്ലയിലെ മുഴുവന്‍ ആളുകളെയും നാളെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളിലേക്ക് നിരീക്ഷണത്തിനയക്കാന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു .
കാസർകോട് : പുതുക്കിയ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിദേശത്ത് നിന്നും വന്നവര്‍ക്ക് എഴ് ദിവസം സ്ഥാപന നിരീക്ഷണവും എഴ് ദിവസം വീടുകളിലെ മുറികളില്‍ നിരീക്ഷണവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് പ്രകാരം എഴ് ദിവസത്തെ സ്ഥാപന നിരിക്ഷണം പൂര്‍ത്തിയാക്കിയ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത ജില്ലയിലെ മുഴുവന്‍ ആളുകളെയും നാളെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളിലേക്ക് നിരീക്ഷണത്തിനയക്കാന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു . ഇത്തരത്തിലുള്ളവരുടെ തുടര്‍ന്നുള്ള എഴ് ദിവസത്തെ കൃത്യമായ വീട്ടുമുറി നിരീക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാര്‍ഡ്തല ജാഗ്രതാ സമിതിക്കും കഴിയണം. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ സ്രവപരിശോധന ഫലം വന്ന ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും വീട്ടുമുറി നീരിക്ഷണത്തില്‍ വീഴ്ച വരുത്തുന്നവര്ക്കുമേല് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു .