കൊച്ചി:സംസ്ഥാനത്ത് ബാറുകള്‍ വഴിയുളള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാണെന്ന് ബാര്‍ ഉടമകള്‍. പുതിയ നിബന്ധനകളുമായി ഉടമകള്‍ രംഗത്തെത്തി. ബാറുകള്‍ വഴിയുള്ള മദ്യ വില്‍പ്പന നഷ്ടക്കച്ചവടമാണ്. 30 കോടി രൂപയുടെ ബിയര്‍ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണില്‍ അവസാനിക്കും. അതിനാലാണ് ബാര്‍ വഴിയുളള കച്ചവടത്തിന് സമ്മതിച്ചത്.
വില്‍പ്പന തുടരണമെങ്കില്‍ നികുതിയിളവ് വേണം.ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കണം. ലൈസന്‍സ് ഫീസും കുറയ്ക്കണം. അല്ലെങ്കില്‍ ആദ്യഘട്ട വില്‍പ്പനക്കുശേഷം ബാറുമടമകള്‍ക്ക് പിന്മാറേണ്ടിവരുമെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ഡേവിസ് പാത്താടന്‍ പ്രതികരിച്ചു.
അതിനിടെ ഓണ്‍ ലൈന്‍ വഴി മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. മദ്യശാലകള്‍ തുറക്കുന്നതില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകും. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതിയായത്.
ആദ്യഘട്ട സുരക്ഷാ പരിശോധനകളില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ ഗൂഗിളിന്റെ അനുമതി വൈകുകയായിരുന്നു. പിന്നീട് പിഴവുകള്‍ തീര്‍ത്ത് വീണ്ടും അപേക്ഷിച്ചു. അനുമതി കിട്ടിയ വിവരം ഗൂഗിള്‍ ഇന്ന് പുലര്‍ച്ചെയായാണ് ബെവ്കോയെയും ഫെയര്‍ കോഡിനെയും അറിയിക്കുകയായിരുന്നു. പ്ലേസ്റ്റോറില്‍ നിന്നും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നാണ് ബെവ്കോ അറിയിക്കുന്നത്. ആപ്പിലൂടേയും എസ്എംഎസ്സിലൂടെയും മദ്യം ബുക്ക് ചെയ്യാം.