അബുദാബി • യു.എ.ഇയില്‍ ചൊവ്വാഴ്ച 779 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 325 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
കൊറോണ വൈറസ് മൂലമുള്ള മരങ്ങളും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുഎഇ 41,000 ടെസ്റ്റുകള്‍ കൂടി നടത്തിയതായി മന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 2,044,493 ആയി.
എല്ലാ രോഗികള്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു, ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി എല്ലാ മുന്‍കരുതല്‍ നടപടികളും, പ്രത്യേകിച്ച് സാമൂഹിക അകലം പാലിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.