ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 48 മണിക്കൂറിനിടെ മരിച്ചത് 18 മലയാളികള്‍
ദുബായ്: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഷിബു ,
ബിനില്‍ എന്നിവരാണ് മരിച്ചത്.
കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശിയായ ഷിബു അബുദാബിയിലും ഇരിഞ്ഞാലക്കുട
പുത്തന്‍ ചിറ സ്വദേശിയായ വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിലും ആണ് മരിച്ചത്.
ഷിബു കഴിഞ്ഞ രണ്ടാഴ്ചയായി അബുദാബിയിലും ബിനില്‍ ഒരാഴ്ചയായി
അജ്മാനിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 119 ആയി.