മലപ്പുറം; മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതിയുടെ പീഡനം.
കട്ടുപ്പാറ ചെമ്മല മുഹമ്മദ് സുഹൈലാണ് അറസ്റ്റിലായത്. 2019 ഒക്ടോബറില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ പ്രതിയുടെ വീട്ടിലും പിന്നീട് മറ്റിടങ്ങളിലും വച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതോടെ ഇയാള്‍ ഒളിവിലായിരുന്നു, ഒടുവില്‍ പെരുന്തല്‍ മണ്ണ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്.