പുനലൂര്‍: അച്ചന്‍കോവില്‍ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായവുമായി സ്വിഫ്റ്റ് കാറിലെത്തിയ സ്കൂള്‍ പ്രഥമാദ്ധ്യാപകന് ഉള്‍പ്പെടെ 4 പേരെ അച്ചന്‍കോവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചന്‍കോവില്‍ ഗവ. ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകനായ പേരൂര്‍ക്കട മണ്ണംമൂല സീസ് കോട്ടേജില്‍ വിന്‍സന്റ്, ഹൈസ്കൂളിനോട് ചേര്‍ന്നുള്ള വഗ. എല്‍.പി സ്കൂളിലെ അദ്ധ്യാപകനായ കടയ്ക്കല്‍ തുമ്ബോട് മധുലാല്‍ മന്ദിരത്തില്‍ മധുലാല്‍, ഗവ. യു.പി സ്കൂള്‍ അദ്ധ്യാപകനായ കടയ്ക്കല്‍ ആറ്റുപുറം എന്‍.എസ് ഭവനില്‍ സുനില്‍, അച്ചന്‍കോവിലിലെ സ്റ്റേഷനറി വ്യാപാരിയായ മണികണ്ഠ വിലാസത്തില്‍ വീട്ടില്‍ രവി എന്നിവരെയാണ് എസ്.ഐ ജി. ഹരീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. അദ്ധ്യാപകര്‍ വ്യാപാരിക്കാെപ്പം പള്ളിവാസല്‍ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിലെത്തി വാറ്റ്ചാരായവും വാങ്ങി കാറില്‍ തികെ മടങ്ങവേയാണ് പിടിയിലായത്. അദ്ധ്യാപകരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.