സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ധര്‍മ്മടം സ്വദേശി ആസിയ (62) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ആസിയക്ക് വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇവര്‍ക്ക് എവിടെനിന്നെന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം ആറായി. ആസിയയുടെ കുടുംബത്തിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.