പരീക്ഷകള്‍ മാറ്റണമെന്ന ഹര്‍ജി തള്ളി
കൊച്ചി : കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ നടത്തുന്നതിനെതിരെ തൊഴുപുഴ മണക്കാട് സ്വദേശി പി.എസ്. അനില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോക്ക് ഡൗണ്‍ നിയന്ത്രണം നിലവിലുണ്ടെങ്കിലും പരീക്ഷ എഴുതാനായി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ഒരുക്കുന്നതിനും നടപടി പൂര്‍ത്തിയാക്കിയെന്ന സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഹര്‍ജിതള്ളിയത്.