ഇന്ന് കാസർകോട്ട് രോഗം സ്ഥിരീകരിച്ചവരി ൽ 13 പേർ മഹാരാഷ്ട്രയിൽ നിന്ന് , ദുബൈയിൽ നിന്നും വന്നത് ഉദുമ സ്വദേശി
കാസർകോട്:19 ന് തലപ്പാടിയിലേക്ക് ഒരു വാഹനത്തിൽ വന്ന കുമ്പള സ്വദേശികളായ 57,62,52,52 വയസുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരി ൽ 13 പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ ദുബൈയിൽ നിന്നും വന്നതാണ്. മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ 8 പേർ കുമ്പള സ്വദേശികളാണ് 38 വയസുള്ള ഉദുമ സ്വദേശിയാണ് കോവിഡ് ബാധിതനായ ഗൾഫിൽ നിന്ന് വന്ന ആൾ. ഇവരോടൊപ്പമുണ്ടായിരുന്ന 52 വയസുള്ള കുംബഡാജെ സ്വദേശിക്കും രോഗം സ്ഥിരീകിച്ചു.
വൊർക്കാടി സ്വദേശിയായ 54 വയസുള്ള ഒരാൾക്കും മീഞ്ച സ്വദേശിയായ 50 കാരനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും മുംബൈയിൽ നിന്നു വന്നവരാണ്.
17 ന് മുംബൈയിൽ നിന്ന് വന്ന47, 30 വയസുള്ള കുമ്പള സ്വദേശികൾക്കും രോഗം ബാധിച്ചു.