ഇത് പുണ്യപ്രവർത്തിയല്ല,സമൂഹത്തോടുള്ള വെല്ലുവിളിയാണ്
നിരവധിയിടങ്ങളിൽ ലോക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്കാരം ,ബേക്കൽ പോലീസ് 70 പേര്‍ക്കതിരെ കേസെടുത്തു
ഉദുമ: ലോക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്കാരം നടത്തിയതിന് 70 പേര്‍ക്കതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുല്‍ റഹ്മാന്റെ വീട്ടുമുറ്റത്താണ് ചെറിയ പെരുന്നാളിന്റെ ഭാഗമായി 70 പേരെ പങ്കെടുപ്പിച്ച് ഈദ് നമസ്കാരം നടത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മാസ്ക് പോലും ധരിക്കാതെ കോവിഡ് 19 രോഗ പ്രതിരോധ നടപടി ഒന്നും തന്നെ പാലിക്കാതെയാണ് കൂട്ടംകൂടി നമസ്കാരം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നമസ്കാരത്തിന് ശേഷം ലഘുഭക്ഷണവും വിതരണം ചെയ്തു. വീട്ടില്‍ കോവിഡ് നിരീക്ഷണിലുള്ളവരും ഈദ് നമസ്കാരത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.മാത്രമല്ല ഇത്തരത്തിൽ നിരവധി ഇടങ്ങളിൽ പെരുനാൾ നമസ്കാരം നടത്തിയ വിവരങ്ങളും ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . മതപണ്ഡിതന്മാർ ആവശ്യപ്പെട്ടിട്ടും ലോക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്കാരം നടത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് , മാത്രമല്ല കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ കൂട്ടി നമസ്കാരത്തിൽ പങ്കടുത്തു എന്നുള്ള സംശയം പോലീസിനെ വട്ടം കറക്കുകയാണ് .