‘മദ്യം വാങ്ങാവുന്നത് നാലുദിവസത്തില്‍ ഒരിക്കല്‍ മാത്രം’; മദ്യവില്‍പ്പനയില്‍ ബെവ്കോ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ ബെവ്കോ മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചുപേര്‍ക്കു മാത്രമാണ് മദ്യം നല്‍കുന്നത്. നാലുദിവസത്തില്‍ ഒരിക്കല്‍ മാത്രം മദ്യം വാങ്ങാം. മദ്യവില്പന രാവിലെ ഒമ്ബതു മണിമുതല്‍ അഞ്ച് മണി വരെമാത്രമായിരിക്കും.