സൗദിയില്‍ മരണ സംഖ്യ ഉയരുന്നു, 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 15 പേര് മരിച്ചതായും 2442 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 15 പേര് മരിച്ചതായും 2442 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 379 ആയും വൈറസ് ബാധിതര്‍ 70161 ആയും ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ 28546 ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 339 രോഗികള്‍ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2233 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 41236 ആയും ഉയര്‍ന്നു.
#الصحة تعلن عن تسجيل (2442) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (15) حالات وفيات رحمهم الله، وتسجيل (2233) حالة تعافي ليصبح إجمالي عدد الحالات المتعافية (41,236) حالة ولله الحمد. pic.twitter.com/fEGjaByvWT
— وزارة الصحة السعودية (@SaudiMOH) May 23, 2020