മൂന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സി. അഹ്മദ് കുഞ്ഞി വിടവാങ്ങി
കാസർകോട് : മുൻ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ടും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ മഞ്ചേശ്വരത്തെ സി അഹ്മദ് കുഞ്ഞി (78) അന്തരിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങി നിരവധി ഇടങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു , മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിയായും പ്രവർത്തിച്ച അഹ്മദ് കുഞ്ഞി മത വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളിലും തിളങ്ങി നിന്ന വ്യക്തിത്വമാണ്.