തെലങ്കാനയിലെ കിണറ്റില്‍ ഒമ്ബതു മൃതദേഹങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ആറംഗങ്ങളുടെതടക്കം ഒമ്ബതു പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശികളായ മഖ്സൂദ് ആലം, ഭാര്യ നിഷ, മക്കളായ ശഹബാസ്, സുഹൈല്‍, ബുഷ്റ, ബുഷ്റയുടെ മൂന്നു വയസുള്ള മകന്, അന്തര്‍ സംസ്ഥാന തൊഴിലാളികളായ ശ്രീറാം, ഷക്കീല്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ചണമില്ലിലെ തൊഴിലാളികളായിരുന്നു ഇവര്‍. ബുഷ്റയുടെ മകെന്റ പിറന്നാളിനോട് അനുബന്ധിച്ച് തലേദിവസം ഫാക്ടറിയില്‍ മഖ്സൂദ് വിരുന്ന് സംഘടിപ്പിച്ചിരുന്നു. 20 വര്‍ഷം മുമ്ബാണ് മഖ്സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്.
വ്യാഴാഴ്ചയാണ് പൊലീസ് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വെള്ളിയാഴ്ചയും കിണര്‍ പരിശോധിച്ചപ്പോള്‍ അഞ്ചുപേരുെട കൂടി മൃതദേഹങ്ങള്‍ ലഭിച്ചു. മൃതദേഹങ്ങളില്‍ പരിക്കേറ്റതിെന്റ ലക്ഷണങ്ങളൊന്നുമില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
സംഭവം ആത്മഹത്യയോ കൊലപാതകേമാ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം. കിണറില്‍ വെള്ളമുണ്ടായിരുന്നില്ല.