സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥിയെപോലെ ഒരു യാത്ര…. നാടെത്താന്‍ രാത്രിയില്‍ യമുനാ നദി മുറിച്ചു കടന്ന് കുടിയേറ്റ തൊഴിലാളികള്‍; ഭയം സൂര്യനെയും പൊലീസിനെയും
ന്യൂഡല്‍ഹി : ദിവസേനയുള്ള വാഹന അപകടങ്ങളുടെ വാര്‍ത്തകളും ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിന് ഈ കുടിയേറ്ര തൊഴിലാളികള്‍ക്ക് ഒരു പ്രശ്നമല്ല. ഉത്തര്‍പ്രദേശ്-ഹരിയാന സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന യമുനാ നദി രാത്രിയില്‍ മുറിച്ചുകടന്ന് അവര്‍ തങ്ങളുടെ യാത്ര തുടരുകയാണ്. രണ്ടായിരത്തോളം പേരാണ് സാധനങ്ങള്‍ അടങ്ങിയ ഭാണ്ഡവും തലയിലേറ്റി നദി മുറിച്ചുകടക്കുന്നത്.
വേനല്‍കാലത്ത് നദിയിലെ ജലനിരപ്പ് പലയിടത്തും കണങ്കാലോളമേയുള്ളൂ.
ആ തക്കത്തിന് സംസ്ഥാനാതിര്‍ത്തി കടക്കുകയാണ് തൊഴിലാളികള്‍. ഒരു ദിവസം 2000 ആളുകളെങ്കിലും ഇങ്ങനെ നദി കടന്ന് പോകുന്നുണ്ട്. പലരുടെയും കൈയില്‍ പണമില്ല. വേണ്ടത്ര ആഹാരവുമില്ല. പകല്‍ കൊടുംചൂട് കാരണം സഞ്ചരിക്കാനാകില്ല. രാത്രിയില്‍ നദി മറികടക്കുന്നതുകൊണ്ട് റോഡീലൂടെ പോകുമ്ബോഴുള്ള പൊലീസ് ചോദ്യംചെയ്യലും മര്‍ദ്ദനവും ഒഴിവാക്കാനാകും എന്നതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബിഹാറിലും മറ്ര് സംസ്ഥാനങ്ങളിലും പോകേണ്ടവരാണ് പല തൊഴിലാളികളും. മറ്റ് വഴികളില്ലാത്തതിനാല്‍ അത്രദൂരവും നടന്ന് തന്നെ പോകുമെന്നാണ് ഇവരുടെ അഭിപ്രായം.
അടുത്തുള്ള ഗ്രാമവാസികള്‍ നടന്നുപോകുന്നവര്‍ക്ക് ആഹാരം നല്‍കുന്നുണ്ട്. അതിര്‍ത്തിയിലെ ശരണ്‍പൂരിലെ പൊലീസ് വകുപ്പ് അധികാരികള്‍ ജില്ലാ ഭരണകൂടത്തെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യം ചെയ്യാമെന്നാണ് അധികൃതര്‍ പറയുന്നത്.