കൊവിഡ് വിശകലനത്തിന് ശേഖരിച്ച ഡാറ്റ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡാറ്റാ നശിപ്പിക്കാൻ സ്പ്രിംക്ലറിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു
കൊച്ചി: കൊവിഡ് 19 മായി ബന്ധപ്പെട്ട വിശകലനത്തിന് ശേഖരിച്ച ഡാറ്റാ മുഴുവൻ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡാറ്റാ നശിപ്പിക്കാൻ സ്പ്രിംക്ലറിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ഡാറ്റ നശിപ്പിച്ചതെന്നാണ് സ്പ്രിംക്ലര്‍ കോടതിയിൽ അറിയിച്ചത് .
സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു . വിശദമായ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്വെയർ അപ്ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു.