ഹാഷിംപുര പാപക്കറ കളയാതെ ഫാസിസമെന്ന് പറഞ്ഞു നിലവിളിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടോ?
സമീപ കാലത്തു ഉത്തരേന്ത്യയിൽ ബീഫ് കയ്യിൽ വെച്ചു എന്ന് ആരോപിച്ചു ആൾകൂട്ടം അടിച്ചു കൊന്ന അഹ്ലാഖിനെ കുറിച്ച് നമ്മൾ ഏറെ വിഷമത്തോടെ ഓർക്കാറില്ലേ .. അത് പോലെ ഹാഷിംപുരയിലും ഇന്ന് അഹ്ലാഖ് എന്നൊരു മുഖമുണ്ട് , അന്നത്തെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടയാളുടെ മകൻ .. വർഷങ്ങൾ മുപ്പത്തി രണ്ടു കഴിഞ്ഞെങ്കിലും ഇന്നും അഹ്ലാഖിന്റെ കണ്മുന്നിൽ വെടിയുണ്ടയേറ്റു മാറു തകർന്ന പിതാവിന്റെ മൃത ശരീരമുണ്ട് , ഉണങ്ങാത്ത മുറിവ് പോലെ ..
മെയ് 21 ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം , സ്മരണാഞ്ജലികൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ .. മറ്റൊരു മെയ് 22 ഹാഷിംപുരയിലെ നാല്പത്തി രണ്ട് മൃതശരീരങ്ങൾ ഹിന്ദോൻ കനാലിൽ പൊങ്ങി കിടന്ന ദിവസം .. പ്രാർത്ഥനയോടെ ഒരു നിമിഷം ..
ഫാസിസം എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ ഗുജറാത്ത് കലാപം , മതത്തിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾ , വ്യാജ ഏറ്റുമുട്ടൽ , പ്രതിസ്ഥാനത്ത് ബിജെപി സംഘപരിവാർ സർക്കാരുകളും പ്രവർത്തകരും .. എന്നിവയൊക്കെ തെളിഞ്ഞു വരുന്നു , എന്നാൽ മൃഗീയഭൂരിപക്ഷമുള്ള അധികാരവും കയ്യൂക്കും ഉള്ള സമയങ്ങളിൽ ഇന്ന് മതേതരത്വത്തിന്റെയും ഭരണഘടനാ സംരക്ഷണത്തിന്റെയും മൊത്ത കച്ചവടം തങ്ങളുടെ മാത്രം കുത്തകയാണ് എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഭരണാധികാരികളും പ്രവർത്തകരും നിരവധി കൊള്ളയും കൊള്ളിവെപ്പും നടത്തിയിരുന്നു എന്ന് ചരിത്രം വരച്ചു കാട്ടുന്നുണ്ട് .. അവയിൽ പലതും ഫാസിസം എന്ന ഗണത്തിൽ പെട്ടത് തന്നെയാണെന്ന് പലരും ഓർക്കുന്നില്ല .. അല്ലെങ്കിൽ മനസ്സിലാക്കിയില്ല,
അടിയന്തരാവസ്ഥ കാലത്തു നടന്ന നിരവധി അടിച്ചമർത്തലുകൾ , ഡൽഹിയിൽ അരങ്ങേറിയ സിഖ് കലാപം , ഭാരതത്തിന്റെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഹാഷിം പുരയിലെ കസ്റ്റഡി കൊലപാതകം.. etc .. അങ്ങനെ പോകുന്നു കോൺഗ്രസ് സർക്കാരുകളുടെ ഫാസിസം .. ഇന്ന് നരേന്ദ്ര മോദി ചെയ്യുന്നത് പോലെ തന്നെ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഏകാതിപതികൾ ആയ ഭരണാധികാരികളും ഈ പറയുന്ന കോൺഗ്രസിന് ഉണ്ടായിരുന്നു എന്ന് അർത്ഥം ..
2002 ൽ ഗുജറാത്ത് കലാപത്തിൽ ആയിരകണക്കിന് മുസ്ലിം സഹോദരങ്ങളെ ചുട്ടു കൊന്നു .. കലാപം ഇല്ലായ്മ ചെയ്യേണ്ട വിവിധ സേന വിഭാഗങ്ങൾ പോലും കലാപകാരികൾക്കൊപ്പം ചേർന്നു , എന്നിട്ടും ഒടുവിൽ കേസ് വന്നപ്പോൾ ഉന്നതർ ആരും തന്നെ പ്രതിപട്ടികയിൽ ഇല്ല , എങ്ങനെ വരാൻ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ഇതേ കലാപകാരികൾ തന്നെ .. അതെ ഫാസിസം
1987 – മെയ് 22 ന് അതായത് ആ വർഷത്തെ റമളാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച (ഇന്ന് ഈ കുറിപ്പ് കുറിക്കുന്നതും ഈ വർഷത്തെ റമളാനിലെ അവസാന വെള്ളിയാഴ്ച ) നോമ്പ് തുറന്നു കുറച്ചു സമയങ്ങൾക്കകം ഉത്തർ പ്രദേശിലെ മീററ്റിലെ ഹാഷിം പുരയിലെ മുസ്ലിം വീടുകൾ ലക്ഷ്യമാക്കി അർദ്ധ സൈനീക വിഭാഗമായ പി എ സി കുതിച്ചെത്തി മുസ്ലിം വീടുകളിൽ കയറി ഇറങ്ങി യുവാക്കളെ അറസ്റ്റ് ചെയ്തു തെരുവിലൂടെ നടത്തിച്ചു , അതിനിടയിൽ മൃഗങ്ങളെ പോലും നാണിപ്പിക്കും വിധത്തിൽ അവരെ ആക്രമിച്ചു കൊണ്ടിരുന്നു , എന്തിനായിരുന്നു അടിക്കുന്നതന്ന് ചോദിച്ചതിന് ഈ അർധസൈനിക വിഭാഗത്തിന്റെ മറുപടി വന്നത് ” നിങ്ങൾ മുസ്ലിം ആയത് കൊണ്ടാണ്” എന്നണ്
അവിടെ നിന്ന് ട്രക്കിൽ കുത്തി നിറച്ചുകൊണ്ട് പോയ നാല്പത്തിയേഴു മുസ്ലിം യുവാക്കളെ ഒരു കനാലിനു അരികിൽ നിർത്തി വെടിവെച്ചു കൊന്നു കനാലിൽ തള്ളുകയായിരുന്നു ഈ അർദ്ധ സേനയുടെ നാല്പത്തി ഒന്നാം നമ്പർ ബറ്റാലിയൻ ചെയ്തത് , അതിൽ നാൽപ്പത്തിരണ്ടു പേരും അതിക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അഞ്ചു പേർ രക്ഷപ്പെടുകയുണ്ടായി , ഒരു പക്ഷെ അവരും കൊല്ലപ്പെട്ടിരുന്നെങ്കിൽ ഈ കൊലപാതകങ്ങൾ കലാപത്തിന്റെ ബാക്കി പത്രം എന്ന നിലയിൽ എഴുതി തള്ളുമായിരുന്നു ,
ഗുജറാത്ത് നരഹത്യ നടക്കുമ്പോൾ മുഖ്യമന്ത്രി ബിജെപിയുടെ നേരേന്ദ്ര മോഡിയായിരുന്നു , ഹാഷിംപുര കൂട്ട ഹത്യ നടക്കുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി കോൺഗ്രസിന്റെ ബീർ ബഹദൂർ സിങ് ആയിരുന്നു , ഗുജറാത്ത് സംഭവസമയത് അടൽ ബിഹാരി വാജ്പോയി ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഹാഷിംപുര സംഭവം നടക്കുന്ന സമയത്തു രാജീവ് ഗാന്ധിയായിരുന്നു രാജ്യത്തിൻറെ പ്രധാന മന്ത്രി , ഗുജ്റാത്ത് കലാപത്തിന്റെ മുഖ്യസൂത്രധാരൻ മോദിയാണെന്നു ആരോപണം വന്നതെങ്കിൽ ഹാഷിംപുര കൂട്ടകൊലപാതകത്തിന്റെ സൂത്രധാരൻ ബീർ ബഹദൂർ സിങ് ആണെന്നാണ് ആരോപണം ഉണ്ടായത് ,
അതായത് എല്ലാം നടന്നത് ഉന്നതങ്ങളിൽ നടന്ന ഗൂഢാലോചകളുടെ അനന്തരഫലയിട്ടാണ് എന്നതാണ് സത്യം , എന്നാൽ സംസ്ഥാന കേന്ദ്ര സർക്കാരുകളിലുള്ള സ്വാധീനം ഉപയോഗിച്ചു അവർ എല്ലാം ക്ലീൻ ചിറ്റ് നേടിയെടുത്തു , ഹാഷിംപുരയിൽ 42 പേരെ കസ്റ്റഡിയിൽ എടുത്തു വെടിവെച്ചു കൊന്നതിൽ കേസ് എടുത്ത പത്തൊമ്പത് അർദ്ധ സേന വിഭാഗത്തിൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായി ഉണ്ടായിരുന്നത് ഒരു സാധാ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു എന്നത് തന്നെ ഈ കേസുകളൊക്കെ എത്ര മാത്രം അട്ടിമറിച്ചു എന്നതിന് തെളിവാണ് ,
സമീപ കാലത്തു ഉത്തരേന്ത്യയിൽ ബീഫ് കയ്യിൽ വെച്ചു എന്ന് ആരോപിച്ചു ആൾകൂട്ടം അടിച്ചു കൊന്ന അഹ്ലാഖിനെ കുറിച്ച് നമ്മൾ ഏറെ വിഷമത്തോടെ ഓർക്കാറില്ലേ .. അത് പോലെ ഹാഷിംപുരയിലും ഇന്ന് അഹ്ലാഖ് എന്നൊരു മുഖമുണ്ട് , അന്നത്തെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടയാളുടെ മകൻ .. വർഷങ്ങൾ മുപ്പത്തി രണ്ടു കഴിഞ്ഞെങ്കിലും ഇന്നും അഹ്ലാഖിന്റെ കണ്മുന്നിൽ വെടിയുണ്ടയേറ്റു മാറു തകർന്ന പിതാവിന്റെ മൃത ശരീരമുണ്ട് , ഉണങ്ങാത്ത മുറിവ് പോലെ ..
അന്നത്തെ ഭരണകൂട കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം കൊടുക്കാൻ പോലും കോൺഗ്രസ്സിന്റെ അന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല , പിന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷം കോടതിയുടെ ഇടപെടലിലൂടെയാണ് അവർക്ക് നഷ്ട്ട പരിഹാരം ലഭിച്ചത് ,
കോൺഗ്രസ് മാത്രമാണ് ഇനി രക്ഷ .. കോൺഗ്രസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു . . എന്നൊക്കെ ധരിച്ചു വെച്ചിരിക്കുന്നവരുടെ അല്ലേൽ അങ്ങനെ തലയിൽ കയറ്റി കൊടുത്തിരിക്കുന്നവരുടെ മുന്നിലേക്ക് ചില ചരിത്ര സത്യങ്ങൾ ചൂണ്ടി കാണിച്ചെന്നു മാത്രം .. ബിജെപി യും കോൺഗ്രെസ്സുമൊക്കെ ഒരേ തൂവൽപക്ഷികളാണ് അധികാരത്തിൽ ഇരിക്കുന്ന സമയത്തു എന്ന് ബോധ്യപ്പെടുത്താൻ..!
#ഖലീലിന്റെവെളിപാടുകൾ
https://www.facebook.com/1179934295/posts/10222793456243218/?d=n