ചെറിയപെരുനാളിന് തീവെട്ടിക്കൊള്ളയുമായി ജില്ലയിൽ ഇറച്ചിവ്യാപാരം,പരാതികളുമായി ജനങ്ങൾ ,
അമിതനായിരക്കിനെതിരെ മുന്നറിയിപ്പുമായി നേതാക്കൾ
കാസർകോട് :ചെറിയപെരുനാളിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ മാംസവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതിവ്യാപകമായി.ജില്ലാഭരണകൂടത്തിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും മുന്നറിയിപ്പ് പരസ്യമായി ലംഘിച്ചാണ് തീവെട്ടിക്കൊള്ള നടത്തുന്നത്.തളങ്കരയിൽ എല്ലടക്കമുള്ള മാട്ടിറച്ചിക്ക് കിലോവിന് 330 രൂപയാണ് നിരക്കെങ്കിൽ നായന്മാർമൂല തുടങ്ങിയ മറ്റിടങ്ങളിൽ കിലോവിന് വില 370 രൂപയിൽ എത്തിക്കഴിഞ്ഞു.ആട്ടിറച്ചിയുടെ 700 രൂപ കടന്ന് കുതിക്കുകയാണ്.ചിക്കന് കളക്ടറുടെ നിർദേശപ്രകാരം 145 രൂപക്ക് കിട്ടുന്നുണ്ടെങ്കിലും 20 രൂപ കട്ടിംഗ് ചാർജ് ഈടാക്കിയാണ് വില്പന.
അതിനിടെ ഉപഭോക്താക്കൾ സംഘടിച്ച് അമിതനിരക്കിനെതിരെ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു.തുടർന്ന് സി.പി.എം.നേതാവ് ടി എം എ കരീം,ലീഗ് നേതാക്കളായ ബഷീർ കടവത്ത് ,സി.ഐ.നാസർ,കാദർ പാലോത്ത് ,എസ.ഡി.പി.ഐ.നേതാവ് എൻ.യു .സലാം തുടങ്ങിയവർ ഇറച്ചി വ്യാപാരികളെ സമീപിക്കുകയും നിരക്ക് കുറയ്ക്കണമെന്ന് അഭ്യർത്തിച്ചു.അമിതനിരക്ക് ഈടാക്കിയാൽ നിയമനടപടിസ്വീകരിക്കേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.