മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണമെഡലും പെന്ഷന് തുകയും
കാസർകോട് : നാളെയ്ക്കുള്ള കരുതലായി കുഞ്ഞു കൈകള്‍ നല്കുന്ന നാണയത്തുട്ടുകളും സ്വര്‍ണമെഡലും മുതിര്‍ന്നവര്‍ നല്കുന്ന പെന്ഷന് തുകയും അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ നിയമസഭ മണ്ഡലത്തിലെ വിവിധ ആളുകള്‍ നല്കിയ തുക കെ.കുഞ്ഞിരാമന് എം എല്‍ എ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന് മുളിയാറിലെ ഫാത്തിമയും സൈനബത്ത് അല്ഫയും നല്കിയ 5000,ഫാത്തിമാ ബി ച്ച് നല്കിയ 650 രൂപ, മുണ്ടക്കൈ ജി എല്‍ പി എസിലെ പ്രഥമാധ്യാപിക രാധാദേവി നല്കിയ 83940 രൂപയുടെ ചെക്ക്, മുളിയാറിലെ സി നാരായണി നല്കിയ 25000 രൂപ, പെരിയ ബസാറിലെ അജീഷ് ടീ പി നല്കിയ 30000 രൂപയുടെ ചെക്ക്, ആലക്കോട് അയ്യപ്പ ഭജന മന്ദിരം നല്കി 2000 രൂപ, ഉക്രംപാടി സിപി എം ബ്രാഞ്ച് നല്കിയ 5000 രൂപ, ഉദുമയിലെ നിജ സകുമാരന്‍ നല്കിയ 500 രൂപ, സൂര്യദേവ് നാരായണന് നല്കിയ 2000 രൂപ, പൊയിനാച്ചിയിലെ റിട്ടയേര്‍ഡ് അധ്യാപിക സരസ്വതിക്കുട്ടി നല്കിയ 25000 രൂപ ആലക്കോടിലെ നിഖിതാ മോഹനന് നല്കി രണ്ട് ഗ്രാമിന്റെ സ്വര്‍ണ്ണമെഡല്‍ എന്നിവയാണ് എം എല്‍ എ കളക്ടര്‍ക്ക് കൈമാറിയത്.