ദൂബായ് : ദുബായില്‍ കോടികളുടെ തട്ടിപ്പ് . തട്ടിപ്പില്‍ അകപ്പെട്ടത് മലയാളികള്‍. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ കമ്ബനിയാണ് മലയാളികളുള്‍പ്പെടെയുള്ള ബിസിനസുകാരില്‍ നിന്ന് 6 കോടിയിലേറെ രൂപ തട്ടിയെടുത്തു. മുംബൈ സ്വദേശി യോഗേഷ് ആണ് നാട്ടിലേക്ക് മുങ്ങിയത്. ഇതേതുടര്‍ന്ന് തട്ടിപ്പിനിരയായ 25 പേര് യുഎഇയിലും ഇന്ത്യയിലും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വളരെ ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് നടത്തിയത്. യുഎയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്ബനികളില്‍ നിന്നും ഇയാള്‍ സാധനങ്ങള്‍ വാങ്ങിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഭക്ഷ്യവസ്തുക്കളാണ് കൂടുതലും വാങ്ങിച്ചിരുന്നത്. ആദ്യമൊക്കെ ചെറിയ ഇടപാടുകള്‍ നടത്തുകയും തുക കൃത്യമായി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സ്ഥിരം ഇടപാടുകളിലൂടെ സ്ഥാപന ഉടമകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം വലിയ തുകയുടെ സാധനങ്ങള്‍ കൈപ്പറ്റി ചെക്ക് നല്‍കുകയായിരുന്നു.
തട്ടിപ്പിനിരയായ 16 കമ്ബനികളിലും ഇയാള്‍ ഇതേ മാര്‍ഗമാണ് സ്വീകരിച്ചത്. ഈ കമ്ബനികള്‍ക്കെല്ലാം നല്കിയ ചെക്കുകളില്‍ 18/05/2020, 20/05/2020 എന്നിങ്ങനെയായിരുന്നു തീയതികള്‍ ചേര്‍ത്തിരുന്നത്. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് കമ്ബനി അധികൃതര്‍ യോഗേഷിനെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട്, കമ്ബനിയില്‍ അന്വേഷിപ്പോള്‍ പൂട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് കമ്ബനിയിലെ തൊഴിലാളികളെയും ഉടമസ്ഥനെയും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്കു മനസിലായത്.