ജില്ലയില്‍ ഇറച്ചികോഴികളുടെ പരമാവധി വില 145: അമിതവില ഈടാക്കിയാല്‍ നടപടി
റംസാന് അടുത്ത വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
കാസർകോട് :റംസാന് അടുത്ത വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇറച്ചികോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് – ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മുഴുവന്‍ ഇറച്ചികോഴി വില്പന കേന്ദ്രങ്ങളിലും ഇന്നു മുതല്‍ (മെയ് 22) ഈ വില ബാധകമായിരിക്കും. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചികോഴികളുടെ മൊത്ത വില്പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതി അറിയിക്കാന്‍ വിളിക്കാം 04994 255138, 04994 256228.