ബെംഗളൂരു: മദ്യ ഷോപ്പുകള്‍ വീണ്ടും തുറന്ന ആദ്യ മൂന്ന് ദിവസങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ വില കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പനയില്‍ 60 ശതമാനം ഇടിവ്. ആറിന് 232 കോടി രൂപയുടെ വില്‍പ്പനയില്‍ നിന്ന് 20 ന് 61 കോടി രൂപയായി കുറഞ്ഞു. മെയ് 6 ന് സര്‍ക്കാര്‍ നികുതി നിരക്ക് 21 ശതമാനം 31 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി ബ്രാന്‍ഡിനെ ആശ്രയിച്ച് ചില്ലറ വില്‍പ്പന വില ഒരു കുപ്പിക്ക് 50 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ന്നു.
കണക്കുകള്‍ പ്രകാരം 38 ലക്ഷം ലിറ്റര്‍ ഐഎംഎല്‍ 6 ന് വിറ്റു. പക്ഷേ 20 ന് 25 ലക്ഷം ലിറ്റര്‍ മാത്രമാണ്. ‘ഐഎംഎല്ലിന് അധിക വരുമാനം പ്രതീക്ഷിച്ച് സര്‍ക്കാര്‍ അധിക എക്സൈ് നികുതി (എഇഡി) വര്‍ദ്ധിപ്പിച്ചു. പക്ഷേ പദ്ധതി ഫലവത്തായില്ലെന്ന് ചില മദ്യവില്‍പ്പനശാല ഉടമകള്‍ പറയുന്നു.
എക്സൈസ് വകുപ്പിന്റെ വരുമാന ശേഖരം വളരെയധികം കുറഞ്ഞതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ട്. പ്രതിമാസ ശരാശരി വരുമാന ലക്ഷ്യം 1,900 കോടി രൂപ നഷ്ടപ്പെടുത്തിയത് മാത്രമല്ല. മേയ് മാസത്തില്‍ കുറഞ്ഞത് 400 കോടി രൂപയെങ്കിലും ലക്ഷ്യത്തിലെത്തുകയും വേണം. പബ്ബുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ പഴയ സ്റ്റോക്ക് വിറ്റഴിച്ചിട്ടും ഫലം ചെയ്യുന്നില്ല.
വില്‍പ്പനയിലെ ഇടിവ് നികുതി വരുമാനത്തെ സാരമായി ബാധിച്ചു. മെയ് 4 മുതല്‍ മെയ് 20 വരെ 900 കോടി രൂപയായിരുന്നു കളക്ഷന്‍. മെയ് 31 നകം 500 കോടി രൂപ പ്രതീക്ഷിക്കുന്നതായി എക്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. നികുതി വര്‍ദ്ധനവ് വില്പനെയാണ് സാരമായി ബാധിച്ചിരിക്കുകയാണ്. ഈ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സ്വാധീനം ചെലുത്തിയേക്കാമെന്ന് കര്‍ണാടക ബ്രൂവേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സ് അസോസിയേഷന് പ്രസിഡന്റ് അരുണ്‍ കുമാര്‍ പാര്‍സ പറഞ്ഞു. എഇഡി വര്‍ദ്ധന മാത്രമാണ് വില്‍പ്പന കുറയാന്‍ കാരണമെന്ന് എക്സൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ 10,050 മദ്യവില്‍പ്പന ശാലകളില്‍ 4,880 കടകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.