ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മിലിയ സര്‍വകലാശാലയിലെ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഒരു വിദ്യാര്‍ഥി നേതാവിനെക്കൂടി ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാലയിലെ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
നേരത്തെ ഡല്‍ഹി പൊലിസ് ആസിഫിനെ ചോദ്യം ചെയ്തിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമപ്രകാരമാണ് തന്ഹയ്ക്കെതിരെ നടപടിയെടുത്തത്.
ബിഎ പേര്‍ഷ്യന്‍ ഭാഷയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഇദ്ദേഹം സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ സജീവ അംഗവുമാണെന്ന് പൊലിസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ തന്‍ഹ സജീവ പങ്കുവഹിച്ചുവെന്നും പൊലിസ് ആരോപിച്ചു.