മാസ്ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 330 പേര്‍ക്കെതിരെ കേസെടുത്തു
കാസർകോട് : മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ഇന്നലെ (മെയ് 20) 330 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് 500 രൂപാ വീതം 165,000 രൂപ പിഴ ഈടാക്കി.
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2356 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3003 പേരെ അറസ്റ്റ് ചെയ്തു. 955 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ മാത്രം (മെയ് 20) നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം – 2, വിദ്യാനഗര്‍ – 1, ഹോസ്ദുര്‍ഗ് -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.