മഞ്ചേശ്വരത്ത് ക്ഷേത്രത്തില്‍ വെള്ളിയും പണവും കവര്‍ന്നു; സമീപത്തെ വീടിന്റെ ജനല്‍ തകര്‍ത്തു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ക്ഷേത്രകവര്‍ച്ച. മഞ്ചേശ്വരം ബെജ്ജ രക്തേശ്വരി കട്ടയിലെ രക്തേശ്വരി ദേവസ്ഥാനത്താണ് കവര്‍ച്ച. അകത്തുണ്ടായിരുന്ന വെള്ളിവാള്, വെള്ളിമുഖം എന്നിവ കവര്‍ന്നു. പുറത്തെ ഭണ്ഡാരപെട്ടി തകര്‍ത്ത് പണവും കവര്‍ന്നു. ക്ഷേത്രത്തിന് സമീപത്തെ അംബരീഷിന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു. ഇതിനടുത്തുള്ള ഹരീഷിന്റെ വീടിന് പുറത്തുള്ള ഊഞ്ഞാല് മോഷ്ടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മഞ്ചേശ്വരം മദ്ദക്കളയില് ഒരു പെട്ടിക്കട കത്തിച്ച നിലയില്‍ കണ്ടെത്തി. നാല് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണംതുടങ്ങി .