വിമാനത്തിലെത്തിയ പത്ത് പേരെയും രാജധാനി എക്സ്പ്രസിലെത്തിയ ഒരാളും ആശുപത്രിയിൽ നിരീക്ഷണത്തിൽ
പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം : കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലും ദില്ലിയിൽ നിന്നുള്ള രാജ്യധാനി എക്സ്പ്രസിലുമായി നാട്ടിലെത്തിയവരിൽ 11 പേരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രികളിലാക്കി.
സലാലയില്‍ നിന്നും വന്ന ഐ.എക്സ്- 342 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിൽ ഇന്നലെ 180 യാത്രക്കാരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ മൂന്ന് പേരെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തി. 226 യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്. ഇതിൽ 135 പുരുഷന്മാരും 74 സ്ത്രീകളും 17 കുട്ടികളും ഉണ്ടായിരുന്നു. തിരുവനന്തപുരം – 54, കൊല്ലം- 75,,ആലപ്പുഴ- 8, പത്തനംതിട്ട – 46,
തമിഴ്നാട് – 43 എന്നിങ്ങനെയാണ് തീവണ്ടിയിൽ തിരുവനന്തപുരത്ത് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരിൽ 127 പേർ റെഡ് സോണിൽ നിന്നും വന്നവരാണ്. ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കുവൈറ്റ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ നാലു പേരെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. റഷ്യയിൽ നിന്നു വന്ന വിമാനത്തിലെ ആർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇന്നലെ ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരിൽ 3 പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.