സമൂഹ അടുക്കള പൂർണമായും നിർത്താറായിട്ടില്ല; ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി
സമൂഹ അടുക്കള പൂർണ്ണമായി നിർത്തേണ്ടതില്ല. ആരും പട്ടിണി കിടക്കാൻ പാടില്ല. അത് ഉറപ്പാക്കണം.
തിരുവനന്തപുരം : ലോക്ക്ഡൗണി്നെ തുടർന്ന് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകൾ പൂർണമായും നിർത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ വന്നപ്പോൾ സമൂഹ അടുക്കള ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനമായിട്ടുണ്ട്. ഇളവുകൾ വന്ന സാഹചര്യത്തിൽ സമൂഹ അടുക്കളയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്.
സമൂഹ അടുക്കള പൂർണ്ണമായി നിർത്തേണ്ടതില്ല. ആരും പട്ടിണി കിടക്കാൻ പാടില്ല. അത് ഉറപ്പാക്കണം. ഇനിയും പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതിൽ സമൂഹ അടുക്കള നിലനിർത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും ഇതിലെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.