പെരുന്നാൾ നിസ്കാരം വീട്ടിൽ മതി;കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കണം, ആരും തെരുവിലില്‍ ഇറങ്ങരുത് , കാന്തപുരം
നൂറുകണക്കിന് മനുഷ്യര്‍ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടി കഴിയുമ്പോള്‍ പെരുന്നാളിന്റെ പേരില്‍ പുത്തന്‍ വസ്ത്രങ്ങൾക്ക് വേണ്ടി അങ്ങാടിയിലിറങ്ങരുത്. ഒരാർഭാടവും ഈ സമയത്ത് നമുക്ക് വേണ്ട.
കോഴിക്കോട്:കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിൽ തുടരവെ പെരുന്നാളിലും സ്വന്തം വീടുകളിൽ കഴിയണമെന്നും പെരുന്നാൾ നിസ്കാരം വീടുകളിൽ മതിയെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.
ആഘോഷത്തിന്റെ പേരിൽ ആരും തെരുവിലിറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികള്‍ പെരുന്നാള്‍ നിസ്കാരമില്ലാതെ അടഞ്ഞു കിടക്കുമ്പോള്‍ നാം കുടുംബ സന്ദര്‍ശനങ്ങളുടെ പേരില്‍ പോലും പുറത്തിറങ്ങരുത്.
നൂറുകണക്കിന് മനുഷ്യര്‍ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടി കഴിയുമ്പോള്‍ പെരുന്നാളിന്റെ പേരില്‍ പുത്തന്‍ വസ്ത്രങ്ങൾക്ക് വേണ്ടി അങ്ങാടിയിലിറങ്ങരുത്. ഒരാർഭാടവും ഈ സമയത്ത് നമുക്ക് വേണ്ട. അത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.