കേന്ദ്രാനുമതി ലഭിച്ചു; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 26ന് തന്നെ തുടങ്ങും
പരീക്ഷകൾക്ക് അനുമതി ലഭിക്കാൻ വൈകിയത് കാരണം നേരത്തേ ചില തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അനുമതി ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മെയ് 26 മുതൽ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷകൾക്ക് അനുമതി ലഭിക്കാൻ വൈകിയത് കാരണം നേരത്തേ ചില തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അനുമതി ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാർഥികൾക്ക് ഗതാഗതം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. എല്ലാവർക്കും പരീക്ഷ എഴുതാൻ സംവിധാനമൊരുക്കും. സുരക്ഷാ മുൻകരുതൽ പാലിച്ചായിരിക്കും പരീക്ഷ നടകത്തുക. ഇക്കാര്യത്തിൽ വിദ്യാർഥികളോ രക്ഷിതാക്കളോ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രത്യേകമായ പ്രശ്നങ്ങളുണ്ടെങ്കിൽ അവ ശ്രദ്ധയിൽപെടുത്തിയാൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.